Jul 29, 2011

ക്വട്ടേഷൻ സംഘങ്ങൾ ഉയർത്തുന്ന ചില അശുഭ ചിന്തകൾ

ക്വട്ടേഷൻ എന്ന ഇംഗ്ളീഷ് പദം മലയാളത്തിന്റെ പദ സഞ്ചികയിൽ അസ്ഥാനത്ത് സ്ഥാനം പിടിച്ച ഒരു കുപ്രസിദ്ധ വാക്കാണ്.  പത്ത് വർഷങ്ങൾക്ക് മുമ്പ് കല്പിച്ച് കൊടുത്തിരുന്ന അർത്ഥമോ ആശയമോ അല്ല ഇന്ന് ആ വാക്ക് കേൾക്കുന്ന മാത്രയിൽ നമ്മിൽ അംഗുരിക്കുന്നത്. ചില പദങ്ങൾ അങ്ങിനെയാണ്. സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് അവ ദ്യോതിപ്പിക്കുന്ന ആശയങ്ങൾക്ക് പ്രകടമായ മാറ്റമുണ്ടാകും.

എതിരാളിയായി കാണുന്ന വ്യക്തിയെയോ സംഘങ്ങളെയൊ കായികമായി ആക്രമിച്ചു “പാഠം പഠിപ്പിക്കുകയോ” വധിക്കുകയോ ചെയ്യുന്നതിനായുള്ള റെന്റൽ സംവിധാനത്തെയാൺ‌‍‍‍‍‍‍‍‍ ഇന്ന് ഈ വാക്ക് പ്രാഥമികമായി സൂചിപ്പിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ വ്യാപനവുമായി ബന്ധ്പ്പെട്ട് ഈയ്യടുത്ത് ഹൈക്കോടതി നടത്തിയ ഉത്ക്കണ്ഠ, ഒരു പക്ഷേ ഇതിന്റെ അപകടാവസ്ഥ ബൊധ്യപ്പെട്ടതു കൊണ്ടു കൂടിയായിരിക്കും.എന്തായാലും ചെറുതല്ലാത്ത ആധിയോടെയാകണം പൊതുജനം ഈ വാർത്ത വായിച്ചത്.
ഉത്തരേന്ത്യൻ സിനിമകളിൽ നിന്ന്, പ്രത്യേകിച്ച് ബോളിവുഡിൽ നിന്നാണെന്നു തോന്നുന്നു, എതിരാളികളെ കായികമായി ശരിപ്പെടുത്താനും വേണ്ടിവന്നാൽ വധിക്കാനും വരെ സംഘങ്ങളെ എല്പ്പിച്ച് കൊടുക്കുന്ന പ്രവണതയുടെ സാധ്യതകൾ നമ്മുടെ നാട്ടിലെക്കു വേരോട്ടം നടത്തുന്നത്.പണ്ട് കാലങ്ങളിൽ ഇത് പലപ്പോഴും സിനിമകൾക്ക് വിഷയമാകാറുണ്ടെൻകിലും നാടിന്റെ സാമൂഹ്യ സ്ഥിതിക്ക് ഗണ്യമായ ഒരു ഭീഷണിയുയർത്തിയിരുന്നില്ല, അഥവാ അത്തരം സംഘങ്ങൾക്ക് നമ്മുടെ സാമൂഹ്യ പരിതസ്ഥിതിയിൽ സാധ്യതയുണ്ടായിരുന്നില്ല.തല്ലും കൊലയും ഒരു തൊഴിലായി സ്വീകരിച്ചു പോന്നിരുന്ന സാമൂഹ്യവിരുദ്ധരും വിരോധികളും എല്ലാ കാലത്തും സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്.അനാവശ്യമായ അതിഭാവുകത്വം നല്കി പിന്നെയെന്തിനാണു ഇത്തരം വിഷയങ്ങൾ സാമൂഹ്യ ചർച്ചക്ക് വിഷയീഭവിപ്പിക്കുന്നത് എന്ന് ചിന്തിക്കുന്നവരുടെ ഒരു പക്ഷവും ഇവിടെയുണ്ട്.ഇതിനെയൊക്കെ സഗൌരവം ചർച്ചയാക്കി ആളുകളിൽ ഭീതി ജനിപ്പിച്ച്, കാടടച്ച് വെടിവെച്ചു പോകലാണു ഇത്തരം ശ്രമങ്ങളെന്നാണു ഇവർ ആരോപിക്കുന്നത്.
നേരത്തേ സൂചിപ്പിച്ചതു പോലെ ഇതിന്റെ സാമൂഹ്യവിരുദ്ധതയല്ല ഈ കുറിപ്പിലൂടെ ചർച്ചയാക്കുന്നത്. അത് കാലങ്ങളായി ആളുകൾ തിരിച്ചറിയുന്നത് തന്നെയാണു.ഗുണ്ടകളെന്നോ റൌഡികളെന്നോ ഒക്കെ അറിയപ്പെട്ടിരുന്നവർ പണ്ടും സമ്പന്നന്മാരുദെ ചട്ടുകമായി അവരുടെ എതിരാളികളെ തല്ലാനോ കൊല്ലാനോ തുനിഞ്ഞിറങ്ങിയിരുന്നവരാണു.ഈ തല്ലലും കൊല്ലലും ഒരു പുതുമയുള്ള കാര്യമല്ലെൻകിലും ഇന്ന് ഈ സംഘങ്ങൾക്കും അവർ ചെയ്യുന്ന ജോലിക്കും കാലാനുസ്യതമായ മാറ്റങ്ങളും പുരോഗതിയും വന്നിട്ടുണ്ട്. ഇതിനു ഒരു മാന്യതയും സരവ സ്വീകര്യതയും ക്രമാനുഗതമായി കൈവരുന്നു എന്നതാണു ചച്ചയുടെ മർമ്മം.
                                ‘ക്വട്ടേഷൻ..‘   അടുത്ത് തന്നെ പ്രതീക്ഷിക്കുക...