Sep 15, 2011

എം ബി രാജേഷ് നല്‍കുന്ന ചില തിരിച്ചറിവുകള്‍

എം ബി രാജേഷ് നല്‍കുന്ന ചില തിരിച്ചറിവുകള്‍
എം എസ് ഷൈജു, കൊല്ലം

 
പ്രസംഗിച്ച് പുലിവാലു പിടിക്കുകയെന്നത് ഒരു പുതുമയുള്ള കാര്യമല്ല.മുന്നിലിരിക്കുന്ന ശ്രോതാക്കളുടെ മേല്‍ ആവേശത്തിന്റെ അണ പൊട്ടിക്കുമ്പോള്‍ പ്രസംഗകന് താന്‍ പറഞ്ഞ് കൂട്ടിയതിന്റെ ഒരു സമ്പൂര്‍ണ്ണ ഔ‌ട്ട്‌പുട്ട് പള്‍സ് അറിയാന്‍ കഴിയാതെ പോകാറുണ്ട് എന്നത് പല പ്രമുഖരായ പ്രഭാഷകരും സ്വകാര്യമായി പറയാറുള്ളതാണ്‌. റെക്കോര്‍ഡ് ചെയ്ത സ്വന്തം പ്രാഭാഷണം കേള്‍ക്കുമ്പോഴാണത്രേ ഇതിനിടയ്ക്ക് താനിത്രയൊക്കെ പറഞ്ഞൊപ്പിച്ചോ എന്ന് ആലോചിച്ച് പോകുന്നത്. ഇതിനൊക്കെ ആകെ നല്‍കാവുന്ന പരിഹാരം ഇത്തരം ആവേശക്കാരെ നല്ലു നാലു പ്രസംഗം കുത്തിയിരുത്തിച്ച് കേള്‍പ്പിക്കുക എന്നതാണ്‌. ഇനി  കുഴപ്പം ചില പ്രത്യേക "ബ്രാന്‍ഡ്" മൈക്കുകളാണോ എന്നു കൂടി വേണമെങ്കില്‍ പരിശോധിക്കാവുന്നതാണ്‌. മൈക്കോമാനിയ എന്നു പേരിടാവുന്ന ഇത്തരം രോഗത്തിന്റെ പ്രകടമായ ലക്ഷണം പ്രകടിപ്പിക്കുന്ന ഒരു വിഭാഗമാണ്‌ മത പ്രഭാഷകര്‍.പ്രസംഗിച്ച് ഒരു റൂട്ടിലായിക്കഴിഞ്ഞാല്‍ പിന്നെയെന്തൊക്കെയാണ്‌ തട്ടി വിടുന്നതെന്ന് ഉടയതമ്പുരാനല്ലാതെ മറ്റാര്‍ക്കും പ്രവചിക്കാന്‍ സാധിക്കാറില്ല.
മുന്‍‌കൂട്ടി ധാരണകളില്ലാതെയാണ്‌ പലപ്പോഴും പ്രസംഗ പീoങ്ങള്‍ക്ക് മുമ്പില്‍ ഇത്തരക്കാര്‍ പടനായകന്മാരാകുന്നത്.പാവം ചില ശ്രോതാക്കളുടെ കാര്യം സങ്കടം തന്നെയാണ്‌. കുണ്ടു കിണറ്റിലെ തവളകള്‍ എന്നതു പോലെ ചില ആരാധന പാത്രങ്ങളുടെ പ്രഭാഷണങ്ങള്‍ക്ക് അപ്രമാതിത്വം നല്‍കുന്ന ഇക്കൂട്ടര്‍ പ്രസംഗകനെ ചാണിനു ചാണായി അനുസരിക്കുന്നവര്‍ കൂടിയായിരിക്കും. കടുത്ത വിദ്വേഷ പ്രചാരകരായ പല പ്രഭാഷകരും സ്വകാര്യതകളില്‍ മിത വാദികളും സമന്വയവാദികളുമാണെന്നത് പരിഹാസ്യമായ ഒരു തമാശയാണ്‌. പൊതു വേദികളില്‍ ഇവര്‍ ഉയര്‍ത്തിവിടുന്ന വിദ്വേഷത്തിന്റേയും ചിന്താമുരടിപ്പിന്റേയുന്‍ ഉഗ്ര ബാണങ്ങളേറ്റ് പിടയുന്നവരെക്കുറിച്ച് ഇവ്വര്‍ ബോധവാന്മാരാകാറില്ല.
ഈയ്യടുത്ത് ഒരു സുഹ്യത്ത് പങ്കുവെച്ച ഒരനുഭവം ഓര്‍ക്കുന്നു. തീവ്ര വഭാഷയില്‍ പ്രസംഗകലയുടെ തേരുരുട്ടുന്ന ഒരു സ്റ്റേജ് മത പ്രസംഗകനുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം ഉയര്‍ത്തിവീട്ട ഒരു വിവാദത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍, ചിരിച്ചുകൊണ്ട് വയറിനിട്ട് ഒരു ഇടി കൊടുത്തു കൊണ്ട് സൂത്രത്തില്‍ ഒഴിഞ്ഞു മാറിയത്രേ! അയാള്‍ അതിനു വലിയ പ്രാധാന്യം കല്പിക്കുന്നില്ല. ഇതൊക്കെ പ്രഭാഷണത്തിന്റെ എരിവിനും പുളിക്കുമായി ചേര്‍ക്കുന്നതോ തനിയേ വന്നു ചേരുന്നതോ ആണത്രേ. ഇതിനൊക്കെ കീ വിളിച്ചോ വിളിക്കാതെയോ പിന്നാലേ കൂടുന്ന മത, രാഷ്ട്രീയ ഭക്തരുടെ കാര്യം തന്നെയാണ്‌ പരമ കഷ്ടം.
ഏന്തായാലും എം ബി രാജേഷ് ചില പാoങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പ്രഭാഷണത്തില്‍ പറയുന്നതും പ്രഖ്യാപിക്കുന്നതും കേട്ട് ആരും പ്രസംഗകനെക്കുറിച്ച് ധാരണ രൂപപ്പെടുത്തേണ്ടതില്ല. അവരുടെ നിലപാടുകള്‍ അവര്‍ സ്വകാര്യമായി അറിയിക്കുമത്രേ. പ്രസംഗത്തിന്റെ അഞ്ചാം ഗിയറില്‍ കത്തിക്കയറി പായുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ മറയിട്ട് സൂക്ഷിച്ചിരുന്നവയൊക്കെ അറിയാതെ പുറത്തു വന്നു പോകും. പിന്നെ രണ്ടേ രണ്ടു മാര്‍ഗങ്ങളേ പരിഹാരമായുള്ളൂ. ഒന്നുകില്‍ പറ്റെ നിഷേധിക്കുക; ഇതിനു അല്പം മോശമല്ലാത്ത തൊലിക്കട്ടീ വേണം. അല്ലെങ്കില്‍ അതു റിപ്പോര്‍ട്ട് ചെയ്തവന്റെ ണെഞ്ചത്ത് കയറുക. ഇതു മാത്രമേ രാജേഷും ചെയ്തിട്ടുള്ളൂ. ഇതെന്തോ ഒരു കൊടിയ അപരാധമായിട്ടാണ്‌ സിന്‍ഡിക്കേറ്റുകളൊക്കെക്കൂടി പൊക്കിക്കാണിക്കുന്നത്. ബഹുമാന്യനായ വി എസ്സിനെതിരില്‍ ഒളിഞ്ഞിരുന്ന് കമ്പിത്തിരികള്‍ കത്തിച്ചപ്പോള്‍ ഇത്രയൊക്കെ പറഞ്ഞുവെച്ചിട്ടുണ്ടെന്ന് അലോചിച്ചിരിക്കില്ല. മഹാനായ പി സി ജോര്‍ജ് പറഞ്ഞത്പോലെ മെക്കിട്ട് കേറാന്‍ വരുന്നവരെയാരെയും"കാര്‍ന്നോര്‍" വെറുതെ വിടില്ലയെന്ന ഒരു ദുശ്ശീലമുണ്ടെന്ന ബോധം പിന്നേടാണ്‌ രാജേഷിന്‌ തിരിച്ചറിവുണ്ടാക്കിയതെന്ന് തോന്നുന്നു. ഈയ്യൊരു തിരിച്ചറിവാണ്‌ പ്രഭാഷണ കല പoക്കാനായി പോകുന്നവര്‍ക്കൊക്കെ പ്രാഥമികമായി വേണ്ടത്. ഇതിക്കെ കണ്‍ടും കേട്ടും പലരും ഉണ്ട് എന്ന തിരിച്ചറിവ്. പ്രത്യേകിച്ച് മതവേദികളിലെ പുലികള്‍ക്ക്; ഒന്നുമല്ലെങ്കിലും രാഷ്ട്രീയക്കാരെപ്പോലെയല്ലല്ലോ അവര്‍. ഒരു പരലോകത്തെക്കുറിച്ച് അറിഞ്ഞോ അറിയാതെയോ ഓര്‍മിപ്പിക്കുന്നവര്‍ കൂടിയണല്ലോ ഇവര്‍. ഇതിനു ഒറ്റമൂലി ഒന്നു മാത്രമാണെന്നു തോന്നുന്നു. ഇവരുടെ പ്രഭാഷണങ്ങ്ലൊക്കെ ഒന്നു റെക്കോര്‍ഡു ചെയ്ത് സ്വസ്ഥമായിരുന്ന് ഒന്നു കേള്‍ക്കാന്‍ ഇവരെ ഒന്നനുവദിക്കുക. എങ്കില്‍ ഇവര്‍ നന്നായേക്കും.
                                                                                           msshaiju@yahoo.co.in


8 comments:

  1. ഇവരുടെ പ്രഭാഷണങ്ങ്ലൊക്കെ ഒന്നു റെക്കോര്‍ഡു ചെയ്ത് സ്വസ്ഥമായിരുന്ന് ഒന്നു കേള്‍ക്കാന്‍ ഇവരെ ഒന്നനുവദിക്കുക. എങ്കില്‍ ഇവര്‍ നന്നായേക്കും.

    നന്നായി പറഞ്ഞു ... ഇവര് നന്നാവട്ടെ !!

    ReplyDelete
  2. സത്യമല്ലേ രാജേഷ് പറഞ്ഞത്. ഇനി രാജേഷും ഇങ്ങനെയാണോ?

    ReplyDelete
  3. സര്‍, രാജേഷ് പറഞ്ഞതില്‍ ഏതാണ്‌ സത്യം??

    ReplyDelete
  4. വാണിഭ കേസുകള്‍ക്കുമപ്പുറം ഗൌരവമുള്ള പലകാര്യങ്ങളും ഇല്ലേ ശ്രദ്ധിക്കാന്?? ഇതിലിത്ര വിവാദമാക്കാനും തെറ്റു തിരുതതാനും എന്താ ഉള്ളതു?

    ReplyDelete
  5. പ്രിയ ബാബേട്ടന്‍,
    പ്രഭാഷണങ്ങളിലെ കാപട്യങ്ങളിലേയ്ക്ക് ഒരു ശ്രദ്ധക്ഷണിക്കല്‍ മാത്രം.......

    ReplyDelete
  6. ഇവിടെ വിഷയം പ്രസംഗ കലയിലെ കാപട്യവും അമളികളെയും പ്പറ്റിയാണ്‌ എങ്കിലും രാജേഷിന്‍റെ പ്രസംഗവും തുടര്‍ ചര്‍ച്ചകളും ഗൌരവമുള്ളതാണ്. രാജേഷും ചില വിമ്മ ര്‍ ശ ഞങ്ങള്‍ ഉന്നയിച്ചു സമ്മേളനത്തിനു മുന്നോടിയായി ചില പരിഗനനക്കുള്ള ശ്രമമല്ലേ നടത്തിയത് എന്ന് വേണം കരുതാന്‍. പണ്ടൊരു യുവജന നേതാവ് കാരാട്ടിന്‍റെ പ്രസംഗത്തില്‍ VS നെ ക്കുറിച്ചുള്ള പരാമര്‍ശം വളച്ചൊടിച്ചു തര്‍ജ്മ ചെയ്തു സംസ്ഥാന കമ്മിറ്റിയില്‍ കയറിക്കൂടിയ കഥ എറണാകുളത്ത് പ്രചാരത്തിലുണ്ട്. കുഞ്ഞാലികുട്ടി പിള്ള വിഷയം വെറും പീഡനക്കേസ് മാത്രമല്ല, രാജ്യം നേരിടുന്ന ഏറ്റവും വലിയ വിഷയം അഴിമതിയാണ് എന്നത് കൊണ്ട് തന്നെ അവയെ തുറന്നു കാണിക്കുക തന്നെ വേണം. അതല്ലെങ്കില്‍ അഴിമതിയുമായി സമരസപ്പെടാനാണ്‌ പരോക്ഷമായി സൂചിപ്പിക്കുന്നത്, ഇത് അംഗീകരിക്കാന്‍ കഴിയില്ല.

    ReplyDelete
  7. വാചാര്ത്ഥങ്ങള്‍ മന്സ്സിലാക്കാന്‍ ഇന്നു നമുക്കു മന്സ്സില്ല! പകരം അതിനെ എങ്ങിനെയൊക്കെ വ്യഖാനിക്കണം എന്നതാണു നമ്മുടെ ചിന്ത! പിന്നെ അഴിമതിയാണു നമ്മുടെ പ്രധാന പ്രശ്നം അതു സത്യം തന്നെ..

    ReplyDelete
  8. വാക്കും പ്രവര്‍ത്തിയും രണ്ടാകുന്നത് ഒരു ജുഗുപ്സാവഹമായ സംഗതി തന്നെയാണല്ലോ? അത്‌ ആരില്‍ നിന്നും ഉണ്ടായാലും..........

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....