Aug 3, 2011

നനയട്ടെ കണ്ണീർത്തടങ്ങൾ.........

രലോകത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഒർക്കുകയും ഒർമിപ്പിക്കുകയും ചെയ്യുന്നവരാണല്ലോ നാം. ഡോ. ആയിദ് അൽ ഖർനി, “ലാ തഹ്സൻ” എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിൽ മരണത്തെക്കുറിച്ച് നടത്തുന്ന ഒരു പരാമർശമുണ്ട്. “മരണത്തെക്കുറിച്ചു സഗൌരവം ചിന്തിക്കുന്നവർ പോലും കരുതുന്നത് വിദൂരതയിലെവിടെയോ നമ്മെ കാത്തിരിക്കുന്ന ഒന്നാണു നമ്മുടെ മരണമെന്നാണു.” ജീവിതം എതു നിമിഷവും പൊട്ടിവീഴാവുന്ന ഒരു നൂൽ പാലമാണു. അടുത്ത ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയുമൊക്കെ മരണം കാണുമ്പോൾ പോലും നാം കരുതുന്നത്, നമുക്ക് ഇനിയും സമയമുണ്ട് എന്നാണു.....മരണം വിശ്വാസിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളായല്ല അനുഭവപ്പെടേണ്ടത്....അതൊരു സ്വസ്ഥജീവിതത്തിന്റെ മധുരമൂരുന്ന വാതായനമാകണം....പ്രതീക്ഷകൾ പൂത്തുലയുന്ന സ്വർഗീയ ജീവിതം......പരലോകത്തെക്കുറിച്ച് ചിന്തിച്ച് കണ്ണുനീർ കണങ്ങൾ ഒഴുക്കുന്ന വിശ്വാസി നരകത്തിൽ പ്രവേശിക്കണമെൻകിൽ, കറന്നെടുത്ത പാൽ അകിടിലേക്കു തിരിച്ചു പ്രവേശിക്കണം എന്നാണു നബി കരീം(സ) അറിയിച്ചിരിക്കുന്നത്......നനയട്ടെ നമ്മുടെ കണ്ണീർത്തടങ്ങൾ......നാഥാ..ഈ റമദാൻ ഞങ്ങൾക്ക് സ്വർഗ പ്രവേശനത്തിനു നിദാനമാകുന്ന പാപ മോചനത്തിന്റെ അനുഗ്രഹീത വേളയാക്കി മാറ്റിടേണമേ.......

5 comments:

  1. നനയട്ടെ നമ്മുടെ കണ്ണീർത്തടങ്ങൾ......

    നാഥാ..ഈ റമദാൻ ഞങ്ങൾക്ക് സ്വർഗ പ്രവേശനത്തിനു നിദാനമാകുന്ന പാപ മോചനത്തിന്റെ അനുഗ്രഹീത വേളയാക്കി മാറ്റിടേണമേ.......

    ആമീൻ

    ReplyDelete
  2. Masha Allah
    nice to see this blog from bin zain.
    We are waiting to read your letters.
    Best wishes

    ReplyDelete
  3. നോമ്പ് നോല്‍ക്കുന്നവര്‍ മൂന്നു തരം
    നോമ്പില്‍ ആഹാരവും ലംഗിക വികാരങ്ങളും മാത്രം നിയന്ത്രിക്കുന്നവര്‍ നിയന്ത്രിക്കുന്നവര്‍ - ഇത് സാദാരണ നോമ്പ്
    നോമ്പില്‍ വയറും ലൈംഗിക അവയവങ്ങളും സൂക്ഷിക്കുകയും തന്റെ മറ്റു അവയവങ്ങള്‍ (കണ്ണ്, കാത്, ....) തുടങ്ങിയ എല്ലാ അവയവങ്ങളും സൂക്ഷിക്കുന്നവര്‍ - ഇത് വിശിഷ്ട നോമ്പ്
    നോമ്പില്‍ വയറും ലൈംഗിക അവയവങ്ങളും സൂക്ഷിക്കുകയും തന്റെ മറ്റു അവയവങ്ങള്‍ (കണ്ണ്, കാത്, ....) തുടങ്ങിയ എല്ലാ അവയവങ്ങളും സൂക്ഷിക്കുകയും എല്ലാ ഭൌതിക കാര്യങ്ങളില്‍ നിന്നും മനസ്സിനെ മോചിപ്പിച്ചു അല്ലാഹുവുമായി അടുത്ത് നില്‍ക്കുക്കുന്നവര്‍ ഇവരുടെ ചിന്തയും നോട്ടവും എല്ലാം അല്ലാഹുവിനുവേണ്ടി യായിരിക്കും _ ഇത് അതി വിശിഷ്ട നോമ്പ് .( ഇമാം ഗസ്സാലി യുടെതാണെന്ന് തോന്നുന്നു ഈ വാക്കുകള്‍)
    ഇതില്‍ ഒന്നാമത്തെ വിഭാഗത്തെക്കുരിച്ചാണ് നബി (സ) നോമ്പ് കഴിഞ്ഞാല്‍ വിശപ്പും ദാഹവും മാത്രം അല്ലാതെ മറ്റൊന്നും മിച്ചം ലഭിക്കാത്തവര്‍
    നമ്മള്‍ രണ്ടാമത്തെ വിഭാഗത്തിലെങ്കിലും ഉള്‍പ്പെടണം. അതിനു അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ

    ReplyDelete
  4. നാഥാ..ഈ റമദാൻ ഞങ്ങൾക്ക് സ്വർഗ പ്രവേശനത്തിനു നിദാനമാകുന്ന പാപ മോചനത്തിന്റെ അനുഗ്രഹീത വേളയാക്കി മാറ്റിടേണമേ.......ആമീൻ...

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....